Friday, May 17, 2024
spot_img

മോദി ഭരണത്തില്‍ വിദ്വേഷ ആക്രമണങ്ങള്‍ കുറഞ്ഞു; ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ സര്‍ക്കാരിന് നൂറ് മാര്‍ക്ക് നൽകി എന്‍സിഎം തലവന്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നൂറുശതമാനം സുരക്ഷിതരാണെന്ന് ന്യൂനപക്ഷ കമ്മീഷന്‍ (എന്‍.സി.എം) ചെയര്‍മാന്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നൂറുശതമാനം സുരക്ഷിതരാണെന്ന് ന്യൂനപക്ഷ കമ്മീഷന്‍ (എന്‍.സി.എം) ചെയര്‍മാന്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ന്യൂനപക്ഷങ്ങള്‍ 100 ശതമാനം സുരക്ഷിതരാണെന്ന് ലാല്‍പുര പറഞ്ഞു.കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ചില മാധ്യമങ്ങളും ഇതിനു കൂട്ടു നില്‍ക്കുകയാണ്. എന്നാല്‍, കമ്മിഷന്റെ മുന്നില്‍ കൃത്യമായ കണക്കുകളുണ്ട്. സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ മതത്തിന്റെ പേരിലുള്ള കലാപം, കൊലപാതകം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ സംഭവങ്ങള്‍ അപൂര്‍വമാണെന്ന് ലാല്‍പുര വ്യക്തമാക്കി.

ഇപ്പോഴത്തെ സര്‍ക്കാരിന് കീഴില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചതായ വിമര്‍ശനം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരുകള്‍ കൃഷിയുമായി ബന്ധപ്പെട്ട വ്യവസായം വികസിപ്പിക്കുകയോ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വര്‍ദ്ധിപ്പിക്കുകയോ ചെയ്തില്ല. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അതില്‍ ഇടപെടേണ്ടതുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

2003 മുതല്‍ 2006 വരെ ന്യൂനപക്ഷ കമ്മീഷനു നേതൃത്വം നല്‍കിയ എസ്.തര്‍ലോചന്‍ സിംഗിനുശേഷം രണ്ടാമത്തെയാളാണ് സിഖ് സമുദായത്തില്‍നിന്നുള്ള ലാല്‍പുര. പഞ്ചാബ് സ്വദേശിയായ ഇദ്ദേഹം ബി.ജെ.പി വക്താവായിരുന്നു. സിഖ് ആദര്‍ശത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.

Related Articles

Latest Articles