Saturday, September 26, 2026

പാലക്കാട് ബസ്സ് ഓവർടേക്ക് ചെയ്യുന്നതിനിടെ തർക്കം;ബസ് ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തിപ്പരിക്കേൽപ്പിച്ചു,പ്രതി അലിക്കെതിരെ കേസെടുത്ത് പോലീസ്

പാലക്കാട്:പട്ടാമ്പിയിൽ ബസ്സ് ഓവർടേക്ക് ചെയ്യുന്നതിനിടെ തർക്കം.ബസ് ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചു.പരിക്കേറ്റ ബൈസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓങ്ങല്ലൂർ സ്വദേശി അലിയാണ് ബസ് തടഞ്ഞിട്ട് ഡ്രൈവർ ആഷിഖിനെ മർദ്ദിച്ച ശേഷം കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്.

ബസിൽ നിന്ന് ആളെയിറക്കുന്ന സമയത്ത് ബൈക്കിന് കടന്നു പോകാൻ സ്ഥലം നൽകയില്ലെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്. ബസ് ഡ്രൈവറുടെ പരാതിയിൽ പട്ടാമ്പി പോലീസ് ബൈക്ക് യാത്രികൻ അലിക്കെതിരെ കേസെടുത്ത് നടപടികൾ ആരംഭിച്ചു.

Related Articles

Latest Articles