Sunday, June 16, 2024
spot_img

കൊച്ചിയിൽ ജല അതോറിറ്റിയുടെ ചെലവിൽ കുടിവെള്ള വിതരണം : നിർദ്ദേശവുമായി ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

കൊച്ചി : ജല അതോറിറ്റിയുടെ ചെലവിൽ കൊച്ചി കോർപറേഷൻ മേഖലകളിലും സമീപ പഞ്ചായത്തുകളിലും ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ച് വിതരണം നടത്താൻ ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. പമ്പ് തകരാറിനെ തുടർന്ന് ജലവിതരണം മുടങ്ങിയിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതുവരെ ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാൻ വേണ്ടിയാണ് ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ച് നൽകാൻ മന്ത്രി നിർദ്ദേശിച്ചത്.

അതേസമയം ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന വെള്ളത്തിൻറെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് കലക്ടർ രേണുരാജ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നുമുതൽ ആരോഗ്യ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് തുടങ്ങും .

Related Articles

Latest Articles