Tuesday, October 27, 2026

ഭൂമിയിലെ സ്വർഗ്ഗ ഭൂമിയിൽ വീണ്ടും നന്മയുടെ ചിരാതുകൾ തെളിഞ്ഞു ; ദീപാവലി കൊണ്ടാടി ജമ്മുകശ്മീർ ;ടീത്‌വാളിൽ പുതുതായി പണികഴിപ്പിച്ച ശാരദ യാത്രാ ക്ഷേത്രത്തിലും വിപുലമായ ആഘോഷങ്ങൾ

കശ്മീരിലെ നിയന്ത്രണരേഖയ്ക്കടുത്തുള്ള ടീത്‌വാളിൽ പുതുതായി പണികഴിപ്പിച്ച ശാരദ യാത്രാ ക്ഷേത്രത്തിൽ ദീപാവലി ആഘോഷണങ്ങൾ നടന്നു. മെഴുകുതിരികളും ചിരാതുകളും തെളിയിച്ചാണ് ശാരദ യാത്രാ ക്ഷേത്രവും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായത്. ധാരാളം കശ്മീരി പണ്ഡിറ്റുകളും, സൈനികരും പ്രദേശവാസികളും എണ്ണ വിളക്കുകളും മെഴുകുതിരികളും തെളിയിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

അതിനിടെ, ഇന്ത്യൻ കരസേനയുടെ റോമിയോ ഫോഴ്‌സ് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയൻ, ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ തപ പിറിലെ ഡികെജി ഡെഹ്‌റ കി ഗലിയിലും മാന്യൽ ഗ്രാമത്തിലും പ്രദേശവാസികൾക്കൊപ്പം ദീപാവലി ആഘോഷിച്ചു. പരിപാടിയിൽ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള ഗ്രാമീണർ പങ്കെടുത്തു. സൈന്യത്തിന്റെ ദീപാവലി സമ്മാനമായി ഗ്രാമത്തിൽ സോളാർ വിളക്കുകൾ സ്ഥാപിച്ചു.

Related Articles

Latest Articles