Monday, April 29, 2024
spot_img

സ്റ്റാലിന്റെ സര്‍ക്കാരിന്റെ കന്നി ബജറ്റ്; തമിഴ്നാട്ടില്‍ പെട്രോളിന് മൂന്ന് രൂപ കുറച്ചു; പ്രഖ്യാപനങ്ങൾ ഇങ്ങനെ

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയതായി അധികാരത്തിലേറിയ ഡിഎംകെ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. സംസ്ഥാന എക്സൈസ് തീരുവയില്‍ നിന്ന് പെട്രോളിന് ലിറ്ററിന് മൂന്ന് രൂപ കുറച്ചതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. സംസ്ഥാന നികുതി ഇനത്തിലാണ് കുറവ് വരുത്തുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ തീരുമാനമാണെന്നും നികുതി കുറച്ചതുകൊണ്ട് വർഷം 1160 കോടി രൂപ നഷ്ടമാണെന്നും ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു.

നേരത്തെ തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറക്കിയ പ്രകടന പത്രികയില്‍ പെട്രോളിന് അഞ്ചും ഡീസലിന് നാലും രൂപ വീതം കുറയ്ക്കുമെന്ന് ഡി.എം.കെ പ്രഖ്യാപിച്ചിരുന്നു. വനിതകൾക്ക് ബസിൽ സൗജന്യ യാത്രയ്‌ക്കായി 703 കോടി രൂപ സബ്‌സിഡി ബഡ്ജറ്റിൽ അനുവദിച്ചതായും പളനിവേൽ ത്യാഗരാജൻ അറിയിച്ചു.

തമിഴ്‌നാട് സര്‍ക്കാരിന്റെ ധനസ്ഥതി സംബന്ധിച്ച ധവളപത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബജറ്റ് അവതരണം നടത്തിയത്. ബജറ്റിൽ ഏറ്റവുമധികം തുക അനുവദിച്ചത് ആരോഗ്യ കുടുംബക്ഷേമ മേഖലയ്ക്കാണ്. 18933 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. കൊവിഡ് പ്രതിരോധത്തിന് 9370 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles