Sunday, April 28, 2024
spot_img

നിങ്ങൾ എന്നും പാൽ കുടിക്കുന്ന ശീലമുള്ളവരാണോ? കുടിച്ച് കഴിഞ്ഞ ശേഷം ഇത്തരം അസ്വസ്ഥതകൾ നിങ്ങളെ അലട്ടാറുണ്ടോ? എങ്കിൽ തീർച്ചയായും ഇത് ശ്രദ്ദിക്കേണ്ടതുണ്ട്

പാൽ കുടിച്ചശേഷം ഇത്തരം അസ്വസ്ഥതകൾ നിങ്ങളെ അലട്ടാറുണ്ടോ? എങ്കിൽ തീർച്ചയായും ശ്രദിക്കേണ്ടതുണ്ട്.ശരീരത്തിന് ലാക്റ്റേസ് എൻസൈം ഉത്പാദിപ്പിക്കാൻ പറ്റാതെ വരികയോ, കുറഞ്ഞ അളവിൽ ഉത്പാദിപ്പിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്നതാണ് ലാക്ടോസ് ഇൻടോളറൻസ് എന്നതാണ് ഈ അവസ്ഥ. ഈ പ്രശ്നമുള്ളവർ പാൽ കുടിക്കുമ്പോൾ ചെറുകുടലിൽ എത്തുന്ന ലാക്ടോസ് വിഘടിക്കാതിരിക്കുകയും വൻകുടലിലേക്ക് കടക്കുകയും ചെയ്യും. അവിടെവച്ച് ബാക്ടീരിയ അതിനെ വാതകങ്ങളും ആസിഡുകളുമായി മാറ്റും. ഇത് അസഹനീയമായ വയറുവേദനയ്ക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മറ്റ് അസ്വസ്ഥതകൾക്കും കാരണമാകും.

ലാക്ടോസ് ഇൻടോളറൻസിന്റെ ആദ്യ ലക്ഷണങ്ങൾ

  • പാല് കുടിച്ചുകഴിയുമ്പോൾ അടിവയറ്റിൽ നിന്ന് ശബ്ദമോ മുരൾച്ചയോ കേൾക്കുന്നതും വായൂക്ഷോഭം അനുഭവപ്പെടുന്നതും ലാക്ടോസ് ഇൻടോളറൻസ് മൂലമാകാം.
  • പാലോ പാലുത്പന്നങ്ങളോ കഴിച്ച് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ സ്ഥിരമായി വയറിളക്കം ഉണ്ടാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഇത് ലാക്ടോസ് ഇൻടോളറൻസിന്റെ സൂചനയാകാം. മലത്തിന്റെ നിറത്തിലും മാറ്റമുണ്ടാകും.
  • ലാക്ടോസ് ഇൻടോളറൻസ് മൂലം അടിവയറ്റിൽ വേദന അല്ലെങ്കിൽ അസ്വസ്ഥത ഉണ്ടാക്കും.
  • പാലുത്പന്നങ്ങളുടെ ഉപയോ​ഗം മൂലം തുടർച്ചയായി ഛർദ്ദി അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കണം.
  • വൻകുടലിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഉദരകോശങ്ങളിൽ അസ്വസ്ഥതയ്ക്ക് കാരണമാകും. ഇതും ലാക്ടോസ് ഇൻടോളറൻസ് മൂലമാകാം.
  • ലാക്ടോസ് ഇൻടോളറൻസ് സങ്കീർണ്ണമാണെങ്കിൽ വിട്ടുമാറാത്ത പനി ഉണ്ടാകും.

Related Articles

Latest Articles