Friday, May 17, 2024
spot_img

തലയിണ കവർ ആഴ്ചയിൽ ഒരിക്കലെങ്കിലും കഴുകിയിടാറുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾക്ക് വരാൻ പോകുന്നത് വലിയ ഒരു അസുഖമാണ്, അറിയേണ്ടതെല്ലാം

ഒട്ടുമിക്ക ആളുകള്‍ക്കും തലയിണ ആവശ്യമാണ്. എന്നാല്‍ പലരും ഈ തലയിണയിണയിലെ കവര്‍ കഴുകാന്‍ മെനക്കെടാറില്ല. എന്നാല്‍ നമ്മുടെ ആരോഗ്യത്തിന് തലയിണ കവര്‍ പതിവായി മാറ്റേണ്ടത് വളരെ അനിവാര്യമാണ്. അല്ലെങ്കില്‍ രോഗാണുക്കള്‍ അതില്‍ സ്ഥിരതാമസമാക്കും. തലയിണ കവറുകള്‍ ഒരാഴ്ച മുമ്പ് കഴുകിയതാണെങ്കില്‍ പോലും ടോയ്ലറ്റിന്റെ ഇരിപ്പിടത്തില്‍ ഉള്ളതിനേക്കാള്‍ 17,000 മടങ്ങ് ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം അവകാശപ്പെട്ടത്. പഠനത്തിന്റെ ഭാഗമായി കഴുകാത്ത തലയിണയുടെ സാമ്പിളുകള്‍ ശേഖരിച്ച് ഏഴു ദിവസം സൂക്ഷിച്ചു.ഇതില്‍ ചര്‍മ്മത്തില്‍ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ കണ്ടെത്തി. നമ്മുടെ ചര്‍മ്മത്തിലെ മൃതകോശങ്ങളും വിയര്‍പ്പും പൊടിപടലങ്ങളുമാണ് ഈ ബാക്ടീരിയകള്‍ക്ക് വളമാകുന്നത്. ഇവ അതിവേഗം വളരുകയും ചെയ്യും. അതിനാൽത്തന്നെ തലയിണ കവർ മാറ്റുകയോ കഴുകിയിടുകയോ ചെയ്യുക.

Related Articles

Latest Articles