Tuesday, October 27, 2026

ഉള്ളം ഉണർത്തും എഴുത്തിന് വീണ്ടും അംഗീകാരം ! ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക് ഡോക്ടറേറ്റ് ; ആദരവുമായി ബെംഗളൂരു അലയൻസ് യൂണിവേഴ്സിറ്റി

രാജ്ഭവൻ (ഗോവ ) : സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സുപ്രസിദ്ധ എഴുത്തുകാരനും ഗോവ ഗവർണറുമായ അഡ്വ. പി എസ് ശ്രീധരൻപിള്ളയ്ക്ക് ഡോക്ടറേറ്റ്. ബെംഗളൂരു അലയൻസ് യൂണിവേഴ്സിറ്റിയാണ് ഡോക്ടറേറ്റ് നൽകുന്നത്. ഡിസംബർ 22 ന് ബെംഗളൂരു അലയൻസ് യൂണിവേഴ്സിറ്റി ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഡോക്ടറേറ്റ് സ്വീകരിക്കും.

സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് ഇത് മൂന്നാം തവണയാണ് ഗവർണർ ശ്രീധരൻപിള്ളയ്ക്ക് ഓണററി ഡോക്ടറേറ്റ് ലഭിക്കുന്നത്. രാജസ്ഥാനിലെ ജെ ജെ ടി യൂനിവേഴ്സിറ്റി, ഒഡീഷയിലെ എ എസ് ബി എം യൂനിവേഴ്സിറ്റി എന്നിവയാണ് ഇതിന് മുൻപ് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്.

കഥ,കവിത,ലേഖന സമാഹാരങ്ങൾ, പഠനങ്ങൾ,വിവർത്തനങ്ങൾ അടക്കം ഇംഗ്ലീഷിലും മലയാളത്തിലുമായി 246 ഓളം പുസ്തകങ്ങളുടെ രചയിതാവാണ് പി എസ് ശ്രീധരൻപിള്ള. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഹിന്ദി, കന്നട, തെലുങ്ക്, കൊങ്കിണി, ആസാമീസ്, ബംഗാളി, ഒഡിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles