Thursday, September 24, 2026

ശസ്ത്രക്രിയക്ക് പിന്നാലെ നവജാതശിശു മരിച്ച സംഭവം; ഡോക്ടര്‍മാരെ ആക്രമിച്ച് ബന്ധുക്കൾ

തെലങ്കാന: ശസ്ത്രക്രിയക്ക് പിന്നാലെ നവജാതശിശു മരിച്ചതില്‍ രോഷാകുലരായ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിച്ചു. കുട്ടി ചികിത്സയില്‍ കഴിഞ്ഞ മുഹമ്മദ് മെമ്മോറിയല്‍ ആശുപത്രിയിലെ ഗ്ലാസുകളും ഫര്‍ണിച്ചറുകളും ഇവര്‍ തകര്‍ത്തു. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ ബഹദൂര്‍പുര പൊലീസ് കേസെടുത്തു. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിച്ച 22 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞാണ് മരണപ്പെട്ടത്.

ഇതിനിടെ ചികിത്സാപിഴവ് ആരോപിച്ച് കുഞ്ഞിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു . ശസ്ത്രക്രിയ നടത്തുകയും കുഞ്ഞിന് അനസ്‌തേഷ്യ നല്‍കുകയും ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരെയാണ് പിതാവായ അസദ് പരാതി നല്‍കിയത്. പിന്നാലെ ഇവര്‍ക്കെതിരെ ഐപിസി 304 എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമായിരുന്നു കുഞ്ഞിന്റെ മരണം. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Related Articles

Latest Articles