പുന്നപ്ര: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പുന്നപ്ര ആഞ്ഞിലിപ്പറമ്പിൽ ജാക്സൺ – ഫിലോമിന ദമ്പതികളുടെ മകൻ ഡിക്സൻ (22) ആണ് മരിച്ചത്. വാടയ്ക്കൽ എൻജിനീയറിംഗ് കോളേജിലെ അവസാന വർഷ ബിടെക് വിദ്യാർത്ഥിയാണ് ഡിക്സൻ.
ഡിക്സൻ സഞ്ചരിച്ചിരുന്ന ബൈക്ക് ഗുരുമന്ദിരത്തിനു സമീപം വച്ച് നിയന്ത്രണം വിട്ട് കെഎസ്ഇബിയുടെ പോസ്റ്റിൽ ചെന്ന് ഇടിക്കുകയായിരുന്നു. തലയടിച്ച് റോഡിൽ വീണ യുവാവിനെ ഉടൻ തന്നെ പ്രദേശവാസികൾ ചേർന്ന് ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

