Saturday, May 4, 2024
spot_img

ജനപ്രിയൻ മോദി തന്നെ! 80% ഭാരതീയർക്കും മോദി പ്രിയങ്കരൻ; ഇന്ത്യ കൂടുതൽ സ്വാധീനശക്തിയുള്ള രാജ്യം; PEW സർവേ റിപ്പോർട്ട് പുറത്ത്

വാഷിംഗ്ടൺ: ഇന്ത്യക്കാരില്‍ 80 ശതമാനം പേര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് പ്രിയം എന്ന് PEW റിസർച്ച് സർവേ. ലോകരാജ്യങ്ങൾക്ക് ഇടയിൽ ഭാരതം വലിയ സ്ഥാനവും സ്വാധീനവുമുണ്ടെന്ന് പത്തിൽ ഏഴ് ഇന്ത്യക്കാരും വിശ്വസിക്കുന്നു എന്ന് സർവേ പറയുന്നു. ഇന്ത്യയെക്കുറിച്ച് ലോകമെമ്പാടുമുള്ള അഭിപ്രായം പോസിറ്റീവാണ്. 46 ശതമാനം പേർക്കും അനുകൂലമായ കാഴ്‌ച്ചപ്പാടാണുള്ളത്. 34 ശതമാനം മാത്രമാണ് വിരുദ്ധമായ കാഴ്ചപ്പാട്. പതിനാറ് ശതമാനം പേർ യതൊരു അഭിപ്രായവും പങ്കുവെച്ചിട്ടില്ല.

ഇസ്രായേൽ ജനതയ്‌ക്കാണ് ഇന്ത്യയോട് ഏറ്റവും അനുകൂലമായ കാഴ്ചപ്പാടുള്ളത്. ഇസ്രയേലിലെ 71 ശതമാനം പേരും ഇന്ത്യയെ അനുകൂലിക്കുന്നവരാണെന്ന് റിപ്പോർട്ട് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗോള വീക്ഷണം, ആഗോളതലത്തിൽ ഇന്ത്യയുടെ ശക്തി, മറ്റ് രാജ്യങ്ങളെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ വീക്ഷണങ്ങൾ എന്നിവയാണ് സർവേയിൽ പരിശോധിച്ചത്. ഫെബ്രുവരി 20 മുതല്‍ മേയ് 22 വരെയുള്ള കാലത്താണ് സര്‍വേ നടത്തിയത്. ഇന്ത്യയില്‍നിന്ന് 2,611 പേരടക്കം 24 രാജ്യങ്ങളില്‍നിന്നായി 30,861 പേര്‍ സര്‍വേയില്‍ പങ്കാളികളായി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വലിയ സ്വീകാര്യതയാണ് സർവേയിൽ തെളിഞ്ഞത്. പത്തിൽ എട്ട് ഇന്ത്യക്കാരും പ്രധാനമന്ത്രി മോദിയുടെ വീക്ഷണങ്ങൾ അനുകൂലമായാണ് റിപ്പോർട്ട് ചെയ്ത്. ഇതിൽ 55 ശതമാനം പേരും അദ്ദേഹത്തിന്റെ നിലപാടുകളോട് സ്വീകര്യമായ കാഴ്ചപ്പാടാണ് കാണിച്ചതെന്ന് സർവേ ഫലം പറയുന്നു. ഇന്ത്യക്കാരിൽ അഞ്ചിലൊന്ന് പേർ മാത്രമാണ് 2023ൽ പ്രധാനമന്ത്രി മോദിയെക്കുറിച്ച് വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി മൂന്നാം തവണയും അധികാരം നോടുമെന്നാണ് സർവേഫലങ്ങൾ കാണിക്കുന്നത്.

Related Articles

Latest Articles