Sunday, May 19, 2024
spot_img

മിണ്ടാപ്രാണിയോട് കൊടുംക്രൂരത!!! ചത്ത നായയുടെ മൃതദേഹം ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിയിട്ട് ക്രൂരത

പത്തനംതിട്ട: ചത്ത നായയുടെ മൃതദേഹം ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിയിട്ട് ക്രൂരത(Dog Brutally Attacked). പത്തനംതിട്ടയില്‍ ആണ് സംഭവം. ചത്ത നായയുടെ മൃതദേഹം ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് ദാരുണമായ സംഭവം നടന്നത്.

ചത്ത നായയുടെ തുടല്‍ ഉപയോഗിച്ചാണ് മറ്റൊരു നായയുടെ ദേഹത്ത് കെട്ടിയിട്ടത്. തുടലഴിച്ച് നായയെ മോചിപ്പിക്കാന്‍ ശ്രമിച്ച ഒരാള്‍ക്ക് കടിയേറ്റു. ചാത്തന്‍തറ സ്വദേശി ചന്ദ്രനാണ് കടിയേറ്റത്. അതേസമയം നായ്ക്കളോട് ക്രൂരത കാണിച്ചത് ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചതായാണ് വിവരം.

Related Articles

Latest Articles