തൃശ്ശൂർ: തൃശ്ശൂരിൽ പോസ്റ്റ് ഓഫീസിന് തീയിട്ട് മോഷണശ്രമം (Fire Breaksout In Post Office). തൃശ്ശൂർ പെരിങ്ങോട്ടുകരയിലാണ് സംഭവം. സംഭവത്തെ തുടർന്ന് ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പോസ്റ്റ് ഓഫീസിന് മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ ഓഫീസിനകത്ത് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുവെന്നാണ് പോലീസ് നിഗമനം.
അതേസമയം ഓഫീസിലെ കമ്പ്യൂട്ടർ, പ്രിന്റർ, തപാൽ ഉരുപ്പടികൾ, ആർഡി രേഖകൾ, ഫർണീച്ചറുകൾ എന്നിവ കത്തി നശിച്ചു എന്ന് അധികൃതർ അറിയിച്ചു. കൂടാതെ പാസ്പോർട്ട്, ആധാർ, പാൻകാർഡ് തുടങ്ങിയവയും കത്തി നശിച്ചു. രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരിയാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് അന്തിക്കാട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മോഷ്ടാവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണത്തെ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതുൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.

