Monday, May 6, 2024
spot_img

‘യജമാനെയറിയാത്ത നായ്ക്കൾ’ പരാമർശം : രഞ്ജിത്തിനെതിരെ
പ്രതിഷേധം ഉയരുന്നു;കൂവിയും കുരച്ചും പ്രതിഷേധിച്ച് നടൻ ഹരീഷ് പേരടി

തിരുവനന്തപുരം : സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ കൂവിയും കുരച്ചും പ്രതിഷേധം അറിയിച്ച് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഹരീഷ് പേരടി തന്റെ പ്രതിഷേധം അറിയിച്ചത്.

”ഞാനടക്കമുള്ള പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ചവരെ പട്ടികളുമായി ഉപമിച്ച രഞ്ജിത്തിന്റെ മാടമ്പത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും” എന്ന് പറഞ്ഞതിനു ശേഷമാണ് ഹരീഷ് പേരടി കൂവിയത്.

ഐഎഫ്എഫ്‌കെ വേദിയിൽ പ്രതിഷേധിച്ചവരെ നായ്‌ക്കളോട് ഉപമിച്ച രഞ്ജിത്തിന്റെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഐഎഫ്എഫ്കെയുടെ സമാപനവേദിയിൽ പ്രസംഗിക്കാൻ എത്തിയപ്പോഴാണ് രഞ്ജിത്തിന് നേരെ സദസിലുണ്ടായിരുന്ന ചില പ്രേക്ഷകർ കൂവിയത്. മമ്മൂട്ടി നായകനായ ചിത്രം ‘ നൻപകൽ നേരത്ത് മയക്കം” എന്ന ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നുണ്ടായ പ്രശ്നമാണ് പ്രതിഷേധത്തിൽ കൊണ്ടെത്തിച്ചത്.

തനിക്ക് കൂവൽ ഒരു പുത്തരിയല്ലെന്നും എസ്എഫ്‌ഐയിലൂടെ വളർന്ന ആളാണ് താനെന്നും ആയിരുന്നു രഞ്ജിത്തിന്റെ മറുപടി. തുടർന്നാണ് കൂവിയ ആളുകളെ നായ്‌ക്കളോട് ഉപമിച്ചത്

Related Articles

Latest Articles