Tuesday, May 7, 2024
spot_img

അഴിയെണ്ണുമോ? ശിവശങ്കറിന് ഇത് നിര്‍ണായകദിനം; ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള അഡീഷണൽ സി.ജെ.എം കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ പങ്കില്ലെന്നും, തനിക്കെതിരെ യാതൊരു തെളിവും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.

അതേസമയം പ്രതികൾ നൽകിയ മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും ശിവശങ്കർ ജാമ്യാപേക്ഷയിൽ പറയുന്നു. എന്നാൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. കേസിൽ കഴിഞ്ഞ ആഴ്ചയാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലും, എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ കളളപ്പണ കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം ലഭിച്ചാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാം.

Related Articles

Latest Articles