Monday, April 29, 2024
spot_img

96 ലിറ്റർ രക്തം ദാനം ചെയ്തു; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 80 കാരി

രക്തദാനം മഹാദാനം എന്നാണ് പറയുന്നത്. സാധാരണയായി സ്വന്തം വീട്ടുകാര്‍ക്കോ സുഹൃത്തുക്കൾക്കോ ആവശ്യമായി വരുമ്പോൾ നമ്മള്‍ രക്തം നല്‍കാറുണ്ട്. അപ്പോഴും അത് നമ്മുടെ ഉറ്റവർ ആണെന്ന ചിന്തയുള്ളതുകൊണ്ടാണ് നാമത് ചെയ്യുന്നത്. എന്നാൽ ആരുമല്ലാത്ത, ഇതുവരെ കണ്ടിട്ടുകൂടെ ഇല്ലാത്ത രക്തം ആവശ്യള്ളവര്‍ക്ക് ചിലർ സ്വയം സന്നദ്ധമായി മുന്നോട്ടു വന്ന് രക്തം നൽകാറുണ്ട്.

അങ്ങനെ രക്തദാനം തന്റെ ജീവിതത്തിന്റെ ഭാ​ഗമാക്കിയ ഒരു സ്ത്രീയുണ്ട്. അമേരിക്കൻ സ്വദേശിയായ ജോസഫിൻ മിച്ചാലുക്കാണ് കൃത്യമായ ഇടവേളകളെടുത്ത് രക്തദാനം നടത്തി ഇപ്പോൾ ​ഗിന്നസ് റെക്കോർഡ് നേടിയിരിക്കുന്നത്. 1965-ൽ തന്റെ 22-ാം വയസിലാണ് ജോസഫിൻ മിച്ചാലുക്ക് ആദ്യമായി രക്തം ദാനം ചെയ്യുന്നത്. ജോസഫിൻ മിച്ചാലുക്ക് ഇതുവരെ 203 യൂണിറ്റ് രക്തമാണ് ദാനം ചെയ്തിരിക്കുന്നത്. ഒരു യൂണിറ്റ് രക്തം എന്നുപറയുന്നത് ഏകദേശം 473 മില്ലി ലിറ്ററിന് തുല്യമാണ്. അപ്പോൾ ആകെ 96 ലിറ്റർ രക്തം ഇതുവരെ ജോസഫിൻ മിച്ചാലുക്ക് ദാനം ചെയ്തുവെന്ന് സാരം.

Related Articles

Latest Articles