Wednesday, May 1, 2024
spot_img

ഈ അടയാളങ്ങളൊക്കെ കാണാതിരുന്നുകൂടാ, അവഗണിച്ചാൽ അപകടം !

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് മുസ്ലീം ലീഗ് നടത്തിയ പ്രകടനം നമ്മൾ എല്ലാവരും കണ്ടതാണ്. രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും എന്നായിരുന്നു മുസ്ലീം ലീ​ഗ് പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം. നിരവധിപേരാണ് ഇതിൽ പ്രതികരണവുമായി ഇപ്പോൾ രംഗത്തെത്തുന്നത്. ഇപ്പോഴിതാ, അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കുമെന്ന് പറഞ്ഞ മുസ്ലിം ലീഗിനെ വാരിയലാക്കുകയാണ് ജിതിൻ കെ. ജേക്കബ്.

അമ്പലനടയിൽ കെട്ടിത്തൂക്കി,പച്ചക്കിട്ട് കത്തിക്കും എന്ന മുദ്രാവാക്യം വിളിച്ചുള്ള മുസ്ലീം ലീഗിന്റെ പ്രകടനം കണ്ടപ്പോൾ ചില ചിന്തകൾ മനസിലൂടെ കടന്നു പോയി..ഇന്ത്യയിൽ ഉദയം ചെയ്ത ബുദ്ധമതവും, ജൈനമതവും മറ്റു രാജ്യങ്ങളിൽ പടർന്നു പന്തലിച്ചു എങ്കിലും ഇന്ത്യയിൽ ആ മതങ്ങൾക്ക് കാര്യമായ വളർച്ച എന്തുകൊണ്ട് ഉണ്ടായില്ല എന്നത് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പരിധിവിട്ട സഹിഷ്ണുതയും, അഹിംസയും ആണ് ഈ മതങ്ങൾ ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കപ്പെടാൻ ഒരു കാരണം എന്നാണ് ചില ചരിത്രകാരന്മാർ പറയുന്നത്. ലോകമെമ്പാടും ജൂതന്മാരെ വേട്ടായാടിയപ്പോഴും ഇന്ത്യയിൽ അഭയാർത്ഥികൾ ആയി വന്ന അവർ സുരക്ഷിതർ ആയിരുന്നു. കമ്മ്യൂണിസ്റ്റ്‌ ഭീകരത കാരണം ടിബറ്റിൽ നിന്ന് രക്ഷപെട്ട ദലൈ ലാമയും കൂട്ടരും അഭയം പ്രാപിച്ചതും ഇന്ത്യയിൽ ആണ്. പാർസികൾ അടക്കം ചെറുതും വലുതുമായ എത്രയോ വംശങ്ങൾ ഇന്ത്യയിൽ അഭയാർത്ഥികൾ ആയി വന്നു. അവർക്കെല്ലാം ഇന്ത്യ അഭയം നൽകി. ഇന്ത്യയിലെ ഭൂരിപക്ഷ ജനതയുടെ സഹിഷ്ണുതയും, എല്ലാ സംസ്‌കാരങ്ങളെയും ഉൾകൊള്ളുന്ന മനോഭാവവും കാരണം ഇവിടെ വന്ന അഭയാർത്ഥികൾ എല്ലാം സുരക്ഷിതർ ആയിരുന്നു. കൂടാതെ, ഒരുപാട് ആളുകൾ കച്ചവടക്കാരായി വന്നു, അവർ ഇവിടെ അവരുടെ മതം വളർത്തുകയും, പുതിയ സംസ്‌കാരങ്ങളും, വിശ്വാസങ്ങളും ഇന്ത്യയിൽ കൊണ്ടുവരികയും ചെയ്തു. കാലക്രമേണേ അവർക്ക് വേറെ രാജ്യം വേണം എന്നായി. അവർ ഇന്ത്യയെ മൂന്നായി വെട്ടിമുറിച്ചു.

പോയത് പോട്ടെ എന്ന് കരുതി ബാക്കിയുള്ളവർ സമാധാനത്തോടെ ജീവിച്ചു. പക്ഷെ വീണ്ടും ചരിത്രം ആവർത്തിക്കുകയാണ്. കൃത്യമായ പദ്ധതികളോടെ ഇന്ത്യയെ 2047 ൽ ഒരു മത രാഷ്ട്രം ആക്കാൻ ഇറങ്ങിയിരിക്കുകയാണ് ചിലർ. ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ പോലും പച്ചയായി ഭൂരിപക്ഷ വിശ്വാസങ്ങളെ അവഹേളിക്കുന്നു, തെരുവിൽ ഭൂരിപക്ഷ ജനതക്ക്‌ നേര കൊലവിളി നടത്തുന്നു. അവർക്ക് അറിയാം എന്തൊക്കെ ചെയ്താലും ഇവിടെ ആരും അനങ്ങില്ല എന്ന്..കമ്മ്യൂണിസം മറയാക്കി നടക്കുന്നവർ ഭൂരിപക്ഷ വിശ്വാസങ്ങളെ അവഹേളിക്കുകയും, അന്ധവിശ്വാസം ആണെന്ന് പറയുകയും ചെയ്തിട്ട് മറുവശത്ത് സ്വന്തം വിശ്വാസങ്ങളെ പുകഴ്ത്തി പാടുന്നത് കണ്ട് കണ്ണ് തള്ളി നിൽക്കാനേ ഭൂരിപക്ഷ സമൂഹങ്ങൾക്ക് ആകുന്നുള്ളൂ. അവർ പറഞ്ഞാൽ അത് ആവിഷ്ക്കാര സ്വാതന്ത്ര്യവും, ഭൂരിപക്ഷ സമൂഹം അതിനെതിരെ പ്രതികരിച്ചാൽ അത് വിദ്വേഷ പ്രചാരണവും ആക്കാൻ താലിബാൻ അനുകൂല മാധ്യമങ്ങൾ എപ്പോഴും തയാറായി നിൽക്കുന്നു.
ഭൂരിപക്ഷ സമൂഹമായിട്ട് പോലും സ്വന്തം വിശ്വാസങ്ങളും, ആചാരങ്ങളും, ആഘോഷങ്ങളും പിന്തുടരാൻ ഭയക്കുന്ന ഒരു സമൂഹത്തെ ലോകത്ത് എവിടെ കാണും? ന്യൂനപക്ഷത്തെ പേടിച്ച് ജീവിക്കുന്ന ഒരു വിഭാഗത്തെ ലോക ചരിത്രത്തിൽ കാണാൻ കഴിയുമോ? പ്രതികരിച്ചാൽ തങ്ങൾ ന്യൂനപക്ഷ വിരുദ്ധരായി കരുതും എന്ന് ഭയന്ന് നിശബ്ദരായി കഴിയുന്ന ഒരു ജനതയെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുക?
ഹിന്ദുക്കൾ ഭൂരിപക്ഷം ആയത് കൊണ്ട് മാത്രമാണ് ഈ രാജ്യത്ത് മറ്റുള്ളവർക്ക് അവനവന്റെ വിശ്വാസം അനുസരിച്ച് ജീവിക്കാൻ കഴിയുന്നത്. ഈ രാജ്യത്തെ മൂന്നായി ഒരിക്കൽ വെട്ടിമുറിച്ചു. ഇനിയും അതിനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത് എന്ന് തോന്നിപോകുന്നത്.

കൂടാതെ, സംഘപരിവാറിന് എതിരെ എന്ന് പറഞ്ഞുകൊണ്ട് നടത്തുന്ന കൊലവിളികളിൽ ക്ഷേത്രങ്ങളും, ഹൈന്ദവ ആചാരങ്ങളും വരുന്നത് എന്ത് കൊണ്ടാണ്? ഇനി സ്പീക്കർ പ്രസംഗിച്ചത് പോലെ ഇവിടുത്തെ ന്യുനപക്ഷങ്ങൾ വിശ്വസിക്കുന്ന ദൈവം വെറും ഒരു കെട്ടുകഥ ആണെന്ന് ആരെങ്കിലും പറഞ്ഞിരുന്നു എങ്കിൽ എങ്ങനെ ആകുമായിരുന്നു പ്രതികരണം? നുപുർ ശർമ എന്ന വനിത പൊതു പ്രവർത്തക ഒരു പരാമർശം നടത്തിയതിന്റെ പേരിൽ ചാനൽ ജഡ്ജിമാരും, രാഷ്ട്രീയ നേതാക്കളും, സാംസ്‌കാരിക നായകരും ഒക്കെ ഉറഞ്ഞു തുള്ളിയത് ഓർമയില്ലേ? അവരെ ആരെയും ഇപ്പോൾ കാണുന്നില്ലല്ലോ. ഏറ്റവും ഭീതിപ്പെടുത്തുന്ന കാര്യം, സ്പീക്കർ നടത്തിയ വിദ്വേഷ പ്രസംഗത്തെ അപലപിക്കാൻ അയാളുടെ സമുദായത്തിലെ ഒരാളും മുന്നോട്ട് വന്നില്ല എന്നതാണ്. മറിച്ച് ഇവിടെ ന്യൂനപക്ഷ വിശ്വാസങ്ങൾക്ക് എതിരെ ആരെങ്കിലും വിദ്വേഷ പ്രചാരണം നടത്തിയാൽ അതിനെതിരെ രംഗത്ത് വരുന്നത് ഭൂരിപക്ഷ സമൂഹമായ ഹിന്ദുക്കൾ ആണ് എന്നോർക്കണം. അതാണ് വ്യത്യാസം.
ലോകത്ത് മറ്റുള്ള നാടുകളിൽ ഭൂരിപക്ഷം ന്യുനപക്ഷങ്ങളെ പീഡിപ്പിക്കുമ്പോൾ ഇവിടെ നേര തിരിച്ചാണ് എന്നതാണ് രസകരമായ കാര്യം.
ബുദ്ധിസവും, ജൈനിസവും ഇന്ത്യയിൽ തകർന്നത് ഇപ്പോൾ ഹിന്ദുക്കൾ കാണിക്കുന്നത് പോലുള്ള പരിധിവിട്ട സഹിഷ്ണുത മനോഭാവം കൊണ്ട്കൂടിയാണ്. അതേ പാതയിലേക്കാണ് ഹിന്ദു സംസ്കാരവും നീങ്ങുന്നത് എന്ന് തോന്നുന്നു. അവലും മലരും കുന്തിരിക്കവും കരുതിവയ്ക്കാന്‍ മുദ്രാവാക്യം വിളിച്ചവനെ തോളിലേറ്റിയാണ് നടന്നത്. പ്രായപൂര്‍ത്തിയാവാത്തൊരു പയ്യന്‍ വരെ വാള്‍ത്തലപ്പിന്റെ മൂര്‍ച്ച കൂട്ടുന്ന അന്തരീക്ഷമാണ്. അമ്പലനടയിൽ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും’ എന്ന പുതിയ മുദ്രാവാക്യവും സംഘപരിവാറിനെ ഉദ്ദേശിച്ച് മാത്രമാണ് എന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ അധികം വൈകാതെ ബുദ്ധിസവും, ജെയ്നിസവും അപ്രത്യക്ഷമായത് പോലെ ഹിന്ദു സംസ്കാരവും കനൽത്തരിയായി മാറിടും..

Related Articles

Latest Articles