Wednesday, May 8, 2024
spot_img

ദോഷമുണ്ടെങ്കിൽ പോലും സന്തുഷ്ട ദാമ്പത്യജീവിതം; പുരുഷജാതകത്തിലുണ്ട് ഭാര്യയുടെ ഈ സവിശേഷതകൾ

 

ജ്യോതിഷഗ്രന്ഥങ്ങളിൽ പുരുഷജാതകത്തിലെ ചില ഗ്രഹസ്ഥിതികൾ ഭാര്യയ്ക്കു ദോഷം വരുത്തുന്നതായി സൂചിപ്പിക്കുന്നുണ്ട്. ദാമ്പത്യജീവിതം എന്നതു പരസ്പരാശ്രിതമാണ്. ജാതകത്തിൽ ഏഴാം ഭാവം ഭാര്യാസ്ഥാനമാണ്. സ്ത്രീജാതകത്തിൽ ഏഴാം ഭാവം നോക്കിയാൽ ഭർത്താവിന്റെ സവിശേഷതകളും അഷ്ടമഭാവം നോക്കിയാൽ ഭർത്താവിന്റെ ആയുസ്സും ധനസ്ഥിതിയും മനസ്സിലാക്കാൻ സാധിക്കും. അതുപോലെ പുരുഷജാതകത്തിലെ ഏഴാംഭാവം നോക്കിയാൽ ഭാര്യയുടെ സവിശേഷതകളും വ്യക്തമാകും.

എന്നാൽ ഭാര്യയ്ക്കു ദോഷം വരുത്തുന്ന ചില ഗ്രഹസൂചനകൾ ഉണ്ട്. കളത്രകാരകനായ ശുക്രന് 4, 8, 12 ഭാവങ്ങളിൽ പാപന്മാർ നിൽക്കുക. ഏഴാം ഭാവാധിപൻ ബലഹീനനായോ പാപമധ്യസ്ഥിതിയിലോ നിൽക്കുക. ഏഴാം ഭാവാധിപൻ അഷ്ടമത്തിൽ നിൽക്കുക. വ്യയസ്ഥാനാധിപൻ ഏഴിൽ നിൽക്കുക. ശുക്രനു പാപമധ്യസ്ഥിതി വരിക. ശുക്രൻ പാപയോഗത്തോടെ 5, 7, 9 ഭാവങ്ങളിൽ നിൽക്കുക, ഏഴാം ഭാവത്തിൽ രവിശുക്രയോഗമോ ചന്ദ്രശനിയോഗമോ വരിക, മകരം ഏഴാം ഭാവമായി അവിടെ വ്യാഴം വരിക, ഇടവം ഏഴാം ഭാവമായി അവിടെ ബുധൻ നിൽക്കുക. ഇത്തരം ഗ്രഹസ്ഥിതികൾ പുരുഷജാതകത്തിൽ ഉണ്ടെങ്കിൽ ഭാര്യയ്ക്കു ദോഷം വരുന്നതായി കണ്ടുവരുന്നു.

പുരുഷജാതകത്തിലുള്ള ദോഷങ്ങൾക്കു പരിഹാരം സ്ത്രീജാതകത്തിലുണ്ടായിരിക്കണം. അപ്രകാരമുണ്ടെങ്കിൽ അതു ദോഷം വരുത്തുകയില്ല. സ്ത്രീ– പുരുഷ ജാതകങ്ങളിൽ ഏതെങ്കിലും ഒന്നിൽ ദോഷം കൂടിയിരുന്നാലും മറ്റേ ജാതകത്തിൽ ആയുരാരോഗ്യ സൗഖ്യാദികൾ ഉണ്ടായിരുന്നാൽ ദോഷം വരുത്തുകയില്ല. സന്തോഷകരമായ ദാമ്പത്യജീവിതം അവർക്കു നയിക്കാനാകും.

(കടപ്പാട്)

Related Articles

Latest Articles