Monday, May 13, 2024
spot_img

‘എന്റെ പ്രണയത്തിന്റെ പുഴ’: കുറിപ്പുമായി നവ്യ നായർ

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യാ നായർ നായികയായി എത്തിയ ചിത്രമാണ് ഒരുത്തി. വി.കെ പ്രകാശ് സംവിധാനം ചെയ്‌ത ‘ഒരുത്തീ’ മാർച്ച് 18 നാണു റിലീസ് ചെയ്‌തത്‌. നവ്യ നായർ മലയാളത്തിലേക്ക് തിരിച്ച് വരികയായിരുന്നു ഈ ചിത്രത്തിലൂടെ. ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിച്ചത്.

മലയാളികൾക്കിടയിലേക്ക് ഇഷ്ടം എന്ന ചിത്രത്തിലൂടെ എത്തിയ നവ്യ നായര്‍, നന്ദനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. ഒരുപാട് സിനിമകൾക്ക് ശേഷം താരം, വിവാഹത്തോടെ താൽക്കാലികമായ ഒരു ഇടവേള എടുക്കുകയായിരുന്നു. എന്നാൽ തിരിച്ചു വരവിലൂടെ വലിയ പിന്തുണയാണ് നടി നേടിയത്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് ഒരു മനോഹരമായ കുറിപ്പ് നവ്യാ നായര്‍ർപങ്കുവെച്ചതാണ് ചര്‍ച്ചയാകുന്നത്

”പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും… ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോൾ സർവ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും… കടുത്ത വേനലിൽ വറ്റി വരണ്ടു നെഞ്ചു പിളർന്ന തരിശ് മണ്ണായി മാറും… മറ്റൊരു ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും..!! ഇതിനിടയിൽ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീർച്ചാലെന്ന് വിളിക്കാറില്ല!! ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ”-എന്നാണ് നവ്യാ നായര്‍ എഴുതിയിരിക്കുന്നത്.

മാത്രമല്ല പത്ത് വർഷത്തിന് ശേഷമാണ് ഒരുത്തിയിലൂടെ താരം തിരിച്ചെത്തിയത്. വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിലാണ് നവ്യ എത്തിയത്. മികച്ച അഭിപ്രായവും താരം നേടിയിരുന്നു. ‘ഒരുത്തീ’ എന്ന ചിത്രത്തിലെ അഭിനയത്തിന് നവ്യാ നായര്‍ക്ക് ജെ സി ഡാനിയല്‍ ഫൗണ്ടേഷൻ അവാര്‍ഡും ലഭിച്ചു. ഒരുത്തീക്ക് മുമ്പ് നവ്യാ നായര്‍ ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലായിരുന്നു. 2012ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്‍തത്. ദൃശ്യത്തിന്റെ കന്നഡ പതിപ്പില്‍ ഒന്നും രണ്ടും ഭാഗങ്ങളില്‍ നവ്യാ നായര്‍ അഭിനയിച്ചിരുന്നു.

View this post on Instagram

A post shared by Navya Nair (@navyanair143)

Related Articles

Latest Articles