Sunday, September 20, 2026

വീണ്ടുമൊരു ജൂലൈ 27 …സ്വപ്നങ്ങൾക്ക് അഗ്നിച്ചിറകുകളേകാൻ ഇന്ത്യൻ യുവത്വത്തെ പ്രചോദിപ്പിച്ച മുൻ രാഷ്ടപതി എ പി ജെ അബ്ദുൽ കലാമിന്റെ സ്മരണയിൽ രാജ്യം ; ഭാരതീയം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഡോക്ടർ എപിജെ അബ്ദുൽ കലാം അനുസ്മരണവും കാരുണ്യ സ്പർശവും ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും

സ്വപ്നങ്ങൾക്ക് അഗ്നിച്ചിറകുകളേകാൻ ഇന്ത്യൻ യുവത്വത്തെ നിരന്തരം പ്രചോദിപ്പിച്ച മുൻ രാഷ്ടപതിയും മിസൈൽ, പ്രതിരോധ ശാസ്ത്രജ്ഞനുമായ ഡോ. എ പി ജെ അബ്ദുൽ കലാമിന്റെ ഒമ്പതാമത് ഓർമ്മദിനം ആചരിക്കാൻ രാജ്യം തയ്യാറെടുക്കവേ ഭാരതീയം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഡോക്ടർ എപിജെ അബ്ദുൽ കലാം അനുസ്മരണവും കാരുണ്യ സ്പർശവും വരുന്ന ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് തമ്പാനൂർ ഇന്റർനാഷണൽ ഹാളിൽ വച്ച് നടക്കും.

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോക്ടർ ജി മാധവൻ നായർ ഉദ്ഘാടനം ചെയ്യും. ഭാരതീയം ട്രസ്റ്റ് ചെയർമാൻ കരമന ജയൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ പെൻഷൻ, ചികിത്സാസഹായം, സൗജന്യ ഡയാലിസിസ് കാർഡ് എന്നിവയുടെ വിതരണം ഉണ്ടായിരിക്കും. ഏവരും ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭാരതീയം ട്രസ്റ്റ് ജനറൽ സെക്രട്ടറി ബിജു പുന്നൂസ് അഭ്യർത്ഥിച്ചു

Related Articles

Latest Articles