Thursday, October 8, 2026

സമൂല സംഘടനാ പരിഷ്കരണത്തിനൊരുങ്ങി തമിഴ്നാട് ബി ജെ പി ,ഡോ.എൽ മുരുകൻ സംസ്ഥാന അധ്യക്ഷൻ.ലക്ഷ്യം ദക്ഷിണ ഭാരതം ആകെ ലക്ഷ്യം വെച്ചുള്ളത്…

കേരളത്തിന്‌ പിന്നാലെ തമിഴ്നാട്ടിലും യുവരക്തത്തെ സംസ്ഥാന അധ്യക്ഷനായി നിയമിച്ച് ബി ജെ പി.പാർട്ടിയെ ദക്ഷിണ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഭരണ സാരഥ്യത്തിലേറ്റുക എന്ന ലക്ഷ്യത്തോടെയാണിത്.ഡോ.എൽ മുരുകനാണ് തമിഴ്നാട് ബി ജെ പിയുടെ പുതിയ അധ്യക്ഷൻ.നാഷണൽ കമ്മിഷൻ ഓഫ് ഷെഡ്യൂൾഡ് കാസ്‌റ്റ്സ് ആൻഡ് ട്രൈബ്സിൽ വൈസ് ചെയർമാനായി കേന്ദ്ര മന്ത്രി പദവിക്ക് തുല്യമായി പ്രവർത്തിക്കുന്ന മുരുകൻ നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ യുവ നേതാവാണ്.നിയമത്തിൽ പി ജി ബിരുദവും പിഎച് ഡി ഹോൾഡറുമായ മുരുകൻ തമിഴ്നാട് ബി ജെ പിയുടെ അമരത്തേക്ക് വരുന്നതോടെ തമിഴകത്ത് വൻ രാഷ്ട്രീയ ചലങ്ങൾ ഉണ്ടാകുമെന്നാണ് നിരീക്ഷകരും വിലയിരുത്തുന്നത്.

Related Articles

Latest Articles