Saturday, May 18, 2024
spot_img

ദ്രൗപതി മുര്‍മുവിനെ വളര്‍ത്തിയെടുത്തത് സംഘപരിവാർ: വനവാസിയെ വനിതയെ രാഷ്ട്രപതിയാക്കുന്നതും സംഘപരിവാർ, ഇത് അംഗീകരിക്കാൻ കഴിയില്ല: എൻ ഡി എ സ്ഥാനാർഥി ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു

തിരുവനന്തപുരം: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുയർത്തി സിപിഎം ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. വനവാസിയായ വനിതയെ അധികാരത്തിൽ എത്തിക്കുന്നത് സംഘപരിവാര്‍ ആയതിനാല്‍ അംഗീകരിക്കാന്‍ കഴിക്കാന്‍ കഴിയില്ല.

ദ്രൗപതി മുര്‍മുവിനെ വളര്‍ത്തിയെടുത്തത് സംഘപരിവാറാണ്. വര്‍ഷങ്ങളായി അവര്‍ ബിജെപിയുടെ കൂടെ പ്രവര്‍ത്തിക്കുന്നു. മന്ത്രി, ഗവര്‍ണര്‍ അടക്കമുള്ള സ്ഥാനങ്ങള്‍ സംഘവരിവാര്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ദ്രൗപതി മുര്‍മു സംഘപരിവാറിന് വേണ്ടി നില്‍ക്കുന്ന ആളാണെന്ന് ബിന്ദു അമ്മിണി പറയുന്നത്.

വനവാസിയായ വനിതയെ ഇന്ത്യന്‍ രാഷ്ട്രപതിയാക്കി മാറ്റിയാല്‍ ആ സമൂഹത്തിന് ഒരു നേട്ടവും ഉണ്ടാകില്ല. അതിനാല്‍ തന്നെ ദ്രൗപതി മുര്‍മുവിന്റെ നേട്ടം ആദിവാസി പ്രാതിനിധ്യമായി കണക്കാക്കാന്‍ കഴിയില്ല. മുസ്ലീം, ആദിവാസി, ഗോത്ര വിഭാഗങ്ങളില്‍ നിന്നും ചിലരെ സംഘപരിവാര്‍ വളര്‍ത്തികൊണ്ടു വരുന്നുണ്ട്. ഇവരെയൊന്നും അംഗീകരിക്കാന്‍ കഴിയില്ല. സംഘപരിവാര്‍ രാഷ്ട്രീയം പ്രതിഷ്ഠിക്കുന്നതിന്റെ ഭാഗമാണ് ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതെന്നും ബിന്ദു അമ്മിണി ആരോപണം ഉന്നയിക്കുകയും ചെയ്തു.

Related Articles

Latest Articles