Friday, September 25, 2026

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി പലപ്പോഴായി കോടികണക്കിന് രൂപയുടെ സ്വർണ്ണക്കടത്ത്;കൂട്ടുനിന്ന രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഡിആര്‍ഐയുടെ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഡിആര്‍ഐയുടെ കസ്റ്റഡിയില്‍.കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് , നിധിന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.രണ്ട് ദിവസം മുന്‍പ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നാല് കിലോ സ്വര്‍ണം പിടികൂടിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ചോദ്യം ചെയ്യല്‍.

പിടിയിലായ പ്രതികള്‍ വിമാനത്താവളത്തില്‍ വെച്ച് ബഹളം വെച്ചിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചതിച്ചെന്നാണ് മൂന്ന് പേര്‍ ബഹളം വെച്ചത്. ഇവരെ പിന്നീട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ തങ്ങളെ മുന്‍പും സ്വര്‍ണം കടത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടങ്ങിയിരിക്കുന്നത്.

Related Articles

Latest Articles