Monday, May 20, 2024
spot_img

ഭാരതം ലോകത്തിന്റെ നേതൃത്വത്തിലേക്ക്; ഇന്ത്യ ഇന്ന് വിവേചനങ്ങളില്ലാത്ത രാജ്യം; നയപ്രഖ്യാപന പ്രസംഗത്തിൽ കഴിഞ്ഞ എട്ടുവർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. നരേന്ദ്രമോദി സർക്കാരിന്റെ കഴിഞ്ഞ എട്ടുവർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തത്. രാജ്യം വലിയ മാറ്റത്തിന്റെ പാതയിലാണെന്നും ലോകത്തിന്റെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയതായും ഇന്ത്യ ഇന്ന് ആധുനികതയെ പുൽകിയ നാടാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ജനങ്ങളാഗ്രഹിച്ചത് സുസ്ഥിര ഭരണമാണ്. അത് ഉറപ്പുവരുത്തി വികസനത്തിന്റെ പാതയിൽ മുന്നേറാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് അഴിമതിയെന്നും അത് തുടച്ചു നീക്കാനായി എന്നത് തന്റെ സർക്കാരിന്റെ വലിയ നേട്ടമാണെന്നും അവർ പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിൽ രാജ്യം ഏറെ മുന്നോട്ട് പോയി. തൊഴിൽ രംഗത്ത് ഏറെ മുന്നേറാൻ ഇന്ത്യൻ സ്ത്രീക്ക് കഴിഞ്ഞിട്ടുണ്ട്. മുത്തലാക്ക് നിരോധിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. അനാചാരങ്ങളെ ഇല്ലാതാക്കുന്നതിൽ ഇനിയും മുന്നോട്ട് പോകും. അവശ്യമെങ്കിൽ നിയമനിർമ്മാണം നടത്തും. സൈന്യത്തിലുൾപ്പെടെ സ്ത്രീകളുടെ പ്രാധിനിത്യം വർദ്ധിച്ചു.

കോവിഡ് കാലത്ത് എല്ലാവിഭാഗം അടിസ്ഥാന വർഗ്ഗത്തെയും ചേർത്ത് നിർത്താൻ സർക്കാരിന് കഴിഞ്ഞു. ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സർക്കാരിന് കഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസന രംഗത്ത് രാജ്യത്തിന് ഏറെ മുന്നോട്ട് പോകാനായി. പി എം ഗതിശക്തി ലോകത്തിനു തന്നെ മാതൃകയായ പദ്ധതിയാണ്. എല്ലാ ഗ്രാമങ്ങളിലും ബ്രോഡ് ബ്രാൻഡ് എത്തിച്ച് ഡിജിറ്റൽ ഇന്ത്യ എന്ന ലക്‌ഷ്യം പൂർത്തീകരിക്കാൻ സർക്കാരിനായി. തീർത്ഥാടന കേന്ദ്രങ്ങൾ വികസിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെയും എണ്ണത്തിൽ വാൻ വർദ്ധനവുണ്ടായി. എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് എന്ന ലക്‌ഷ്യം യാഥാർഥ്യത്തോടടുക്കുന്നു. ഊർജ്ജ മേഖലയിൽ വാൻ മുന്നേറ്റം. സോളാർ എനർജ്ജി ഉൽപ്പാദനത്തിൽ 30 ഇരട്ടി വർദ്ധന. രാജ്യത്തെ മെട്രോ പാതയിലും വലിയ വർദ്ധനവുണ്ടായി. ജമ്മുകശ്മീരിൽ സമാധാനം കൈവന്നതും വലിയ നേട്ടമാണെന്ന് രാഷ്ട്രപതി വിലയിരുത്തി.

Related Articles

Latest Articles