Sunday, September 20, 2026

വര്‍ക്കലയില്‍ വൻ ലഹരിമരുന്ന് വേട്ട; ലഹരി കച്ചവടം നടത്തിയത് യുവതിയെ മറയാക്കി; 10 പേർ പിടിയിൽ

തിരുവനന്തപുരം വര്‍ക്കലയില്‍ വന്‍ ലഹരിവേട്ട. വര്‍ക്കല ജംഗിള്‍ ക്ലിഫ് റിസോര്‍ട്ടില്‍ (Resort) നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. 7 കിലോ കഞ്ചാവും എംഡിഎംഎയുമാണ് പിടികൂടിയത്. റിസോർട്ട് ഉടമ ഉൾപ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക്ക് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. വര്‍ക്കല സ്വദേശിയായ ഷൈജു എന്ന് വിളിക്കുന്ന സഞ്ജു, വിഷ്ണു, നാദിര്‍ഷാ, സലിം, നിഷാദ്, കൃഷ്ണപ്രിയ, സന്ദേശ്, ആഷിഖ്, സല്‍മാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സല്‍മാന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വച്ചാണ് കഞ്ചാവ് പൊലീസ് പിടികൂടിയത്.

സംഘത്തിൽ ഉണ്ടായിരുന്ന സന്ദേശിന്റെ പെൺ സുഹൃത്തായ കൃഷ്‌ണപ്രിയയെ മുൻനിർത്തിയാണ് സംശയം തോന്നാത്ത വിധത്തിൽ ബീച്ച് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നത്. പ്രതികളുപയോഗിച്ച കാറും പന്ത്രണ്ട് ഫോണും പോലീസ് പിടിച്ചെടുത്തു.

Related Articles

Latest Articles