Thursday, May 9, 2024
spot_img

മയക്കുമരുന്ന് കേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു

ബം​ഗ​ളൂ​രു: തി​രു​വ​ന​ന്ത​പു​ര​ത്ത് 20 കോ​ടി​യു​ടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി പി​ടി​യി​ലാ​യ പ്ര​തി ക​സ്റ്റ​ഡി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. കോ​ട്ട​യം സ്വ​ദേ​ശി ജോര്‍ജ്ജ് കുട്ടിയാണ് എ​ക്‌​സൈ​സുകാരെ കബളിപ്പിച്ച് കസ്റ്റഡിയില്‍നിന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു​വി​ല്‍ തെ​ളി​വെ​ടു​നടത്തുന്നതിനിടെയാണ് നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്.

നേരത്തെ തിരുവനന്തപുരത്ത് വച്ച് 20 കി​ലോ ഹാ​ഷി​ഷ് ഓ​യി​ല്‍, ര​ണ്ട​ര കി​ലോ ക​ഞ്ചാ​വ്, 250 ഗ്രാം ​ച​ര​സ് എ​ന്നി​വ​യാ​ണ് ജോ​ര്‍​ജ്കു​ട്ടി​യി​ല്‍ നി​ന്നും എ​ക്‌​സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്. കാ​റി​ന്‍റെ ഡി​ക്കി​യു​ടെ താ​ഴെ സ്ഥാ​പി​ച്ച ര​ഹ​സ്യ അ​റ​യി​ലാ​ണ് മ​യ​ക്കു മ​രു​ന്ന് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

Related Articles

Latest Articles