Wednesday, December 17, 2025

അസമിൽ വൻ ലഹരിവേട്ട; 8 കോടി രൂപയുടെ ഹെറോയിനുമായി രണ്ട് പേർ പിടിയിൽ

അസം: അസമില്‍ 8 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. കര്‍ബി ദിമാപൂര്‍ സണ്‍ഡേ ബസാര്‍ റോഡിലൂടെ ചിലര്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 6 കോടിയുടെ ഹെറോയിന്‍ പിടികൂടിയത്. സംഭവത്തില്‍ 2 പേര്‍ പിടിയിലായി.

പരിശോധനക്കിടെ മയക്കുമരുന്നുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു.തുടര്‍ന്ന് പൊലീസും തിരിച്ച്‌ വെടിവെച്ചു. വെടിവയ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളില്‍ നിന്നും 7.65 എം എം പിസ്റ്റളും 20 വെടിയുണ്ടകളും കണ്ടെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു.മണിപ്പൂരിലെ പിടികിട്ടാപ്പുള്ളി ആർ കെ ഹോപ്പിംഗ്‌സാണ് അറസ്റ്റിലായത്. ദിമാപൂരിൽ നിന്ന് നാഗോണിലേക്ക് ഇയാൾ മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Articles

Latest Articles