Sunday, May 19, 2024
spot_img

മെഡിക്കല്‍ കോളേജുകളിലെ ലഹരിവേട്ട ; മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാർത്ഥികളും പിടിയില്‍, അന്വേഷണം ശക്തമാക്കി പോലീസ്

മംഗളൂരു: മെഡിക്കല്‍ കോളേജുകളിലെ ലഹരിവേട്ട തുടരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാർത്ഥകളും പിടിയിലായിരുന്നു. രണ്ട് ഡോക്ടറടക്കം ഒന്‍പതോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മംഗളൂരു പോലീസ് കമ്മീഷണർ എൻ.ശശികുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
വിവിധ കേസുകളിലായി പിടിയിലായ 29 പേരിൽ 22 പേരും മെഡിക്കല്‍ രംഗത്തുള്ളവരാണ്.
മെഡിക്കല്‍ കോളേജുകളില്‍ കഞ്ചാവ് എത്തിക്കുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതോടെയാണ് മയക്കുമരുന്ന് ശൃഖലയെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുകയൂം തുടർന്ന് മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന പോലീസ് ശക്തമാക്കുകയും ചെയ്തത്.

Related Articles

Latest Articles