Sunday, May 19, 2024
spot_img

എക്സ്റേ മെഷീൻ തട്ടി നഴ്സിങ് വിദ്യാർത്ഥിനിയുടെ നട്ടെല്ലൊടിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണാ ജോർജ്; നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി

തിരുവനന്തപുരം: എക്സ്റേ മെഷീൻ തട്ടി നഴ്സിങ് വിദ്യാർത്ഥിനിയുടെ നട്ടെല്ല് ഒടിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . ആരോപണം അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യയാണ് നടുവൊടിഞ്ഞ്​ കിടപ്പിലായത്.

തൊണ്ടയിൽ മുള്ള് കുടുങ്ങി സർക്കാർ ആശുപത്രിയിൽ എത്തിയ നഴ്സിങ് വിദ്യാർഥിനിയുടെ നട്ടെല്ല് എക്സ്റേ മെഷീൻ തട്ടിയാണ് ഒടിഞ്ഞത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ഇഎൻടി ഡോക്ടറുടെ നിർദേശപ്രകാരമാണ് കുട്ടിക്ക് എക്സ്​റേ എടുത്തത്. എക്സ്​റേ എടുക്കുന്നതിനിടെ മെഷീനിന്‍റെ ഒരു ഭാഗം ഇളക്കി കുട്ടിയുടെ നടുവിൻറെ ഭാഗത്തുവന്നിടിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ അസ്ഥിയിൽ പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തി . എന്നാല്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മറയ്ക്കാൻ ബെൽറ്റ് ഇട്ട് വിശ്രമിച്ചാൽ മതിയെന്ന്​ നിർദേശിച്ച ഡോക്ടർമാർ ​ കുട്ടിയെ വിട്ടയക്കുകയായിരുന്നു .

Related Articles

Latest Articles