Sunday, May 5, 2024
spot_img

ഒരിക്കൽ അതിർത്തി കാത്തവർ ഇന്ന് അശരണരായ രോഗികൾക്ക് കൈത്താങ്ങാകുന്നു; അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ, ഈ മാസത്തെ ചികിത്സാ സഹായം വിതരണം ചെയ്തു

തിരുവനന്തപുരം : തലസ്ഥാനത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന അശരണരായ രോഗികൾക്ക് എല്ലാ മാസവും ചികിത്സാ ധന സഹായം വിതരണം ചെയ്യുന്ന പദ്ധതിയായ അനന്തഹസ്തത്തിൻറെ ഭാഗമായി ഈ മാസത്തെ ചികിത്സാ ധനസഹായം ബി . എൽ . എം മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് എട്ട് രോഗികൾക്ക് ബി എൽ എം ചെയർമാൻ ശ്രീ ആർ പ്രേംകുമാർ കൈമാറി.

ആതുര സേവന രംഗത്തെ മികച്ച പ്രവർത്തനം കണക്കിലെടുത്ത് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ചെയർമാൻ എം. എസ്. ഫൈസൽ ഖാനെ ചടങ്ങിൽ ആദരിച്ചു. കൂടാതെ രാജ്യസേവനം കഴിഞ്ഞെത്തിയ സംഘടനാ അംഗങ്ങളായ സൈനികരെ ആദരിക്കുകയും ഓണപ്പാട്ട് മത്സരവിജയികൾക്ക് പുരസ്കാരം നൽകുകയും ചെയ്തു. സംഘടന പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി അഭിലാഷ്, ജോയിന്റ് സെക്രട്ടറി പ്രമോദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ, സജിരാജ് , ജിനേഷ് തോമസ്, രാഹുൽ കോവില്ലൂർ, അനീബ്, രാജീവ് മറ്റ് സംഘടനാ പ്രതിനിധികൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

Related Articles

Latest Articles