ചെന്നൈ : കേരളത്തെ വളരെ മോശമായി ചിത്രീകരിയ്ക്കുന്ന തരത്തിലുള്ള പരാമർശവുമായി തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത് കേരളത്തിൽ നിന്നാണെന്നാണ് നിയമസഭയിൽ എഐഎഡിഎംകെ എംഎൽഎ ആർ. രാകേഷാണ് പരാമർശിച്ചിരിയ്ക്കുന്നത്. കേരളവുമായി സംസാരിച്ചെന്നും ലഹരിയ്ക്കെതിരെ ഒരുമിച്ച് പോരാടുമെന്നും മന്ത്രി ആദവ് അർജുന സഭയിൽ അറിയിച്ചു.
തമിഴ് നാട്ടിലെ ലഹരി ഉപയോഗവും ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിലാണ് അണ്ണാ ഡിഎംകെ-എംഎൽഎയുടെ പരാമർശം. കേരള ആഭ്യന്തര മന്ത്രി, തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുമായി ചർച്ച നടത്തിയെന്നും ലഹരിയ്ക്കെതിരെ ഒരുമിച്ച് പോരാടുമെന്നും കേരളത്തിൽ നിന്ന് ലഹരിയെത്തുന്നത് തടയുമെന്നും ആദവ് അർജുന വ്യക്തമാക്കി.
കേരളത്തിൽ നിന്നാണ് ലഹരിയെത്തുന്നതെന്നും അത് തടയാനുള്ള നടപടികൾ വേണമെന്നും എംഎൽഎ ആർ രാകേഷ്. എംഎൽഎയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു മന്ത്രി ആദവ് അർജുനയുടെ മറുപടി.

