Monday, April 29, 2024
spot_img

യോ​ഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

ശാരീരികവും, മാനസികവും, ഭൗതികവും, ആത്മീയവുമായ വികാസം സത്യമാകുന്നു ഒന്നാണ് യോഗ. അതിനാൽ തന്നെ ഇത് മറ്റ് വ്യായാമാങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. യോഗ നിത്യവും പരിശീലിക്കുന്നത് വഴി ശരീരത്തിന്റെ സന്തുലന ശേഷി വര്‍ദ്ധിക്കുന്നു.

ശരീര മനസുകള്‍ക്ക് ശാന്തത പ്രദാനം ചെയ്യുന്നു. ശരീരത്തിന്റെ രക്ത ചംക്രമണം മെച്ചപ്പെടുത്തുന്നതോടൊപ്പം ശരീരത്തിന്റെ ഊര്‍ജ്ജസ്വലത നിലനിര്‍ത്താനും സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.

രക്ത സമ്മര്‍ദ്ദം, പ്രമേഹം, രക്തത്തിലെ കൊഴുപ്പ്, അമിത വണ്ണം എന്നിവ യോഗ പരിശീലനം വഴി കുറയ്ക്കുവാന്‍ സാധിക്കും. സ്ത്രീകളില്‍ കണ്ടു വരുന്ന ആര്‍ത്തവ കാലത്തെ വേദനകളും, അസ്വസ്ഥതകളും പൂര്‍ണമായും അകറ്റുവാന്‍ യോഗ പരിശീലനം സഹായിക്കുന്നു.

യോഗ പരിശീലിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നല്ല വായു സഞ്ചാരമുള്ള സ്ഥലം തിരഞ്ഞെടുക്കണം. പ്രഭാതമാണ് അനുയോജ്യമായ സമയം. വൈകുന്നേരങ്ങളില്‍ 4 മണിക്കും 8 മണിക്കും ഇടയില്‍ ആഹാരം കഴിക്കുന്നതിനു മുന്‍പായി ചെയ്യാം.

അയഞ്ഞതും, ഭാരം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കണം. സ്വന്തം ശരീരത്തെ മനസിലാക്കി വേണം യോഗ പരിശീലിക്കാന്‍. ശരീരത്തിന് അധികം ആയാസം നല്കുന്നത് ഗുണത്തിന് പകരം ദോഷത്തിനു കാരണമാകും. ഗര്‍ഭിണികള്‍, വൃദ്ധജനങ്ങള്‍ എന്നിവര്‍ യോഗ പരിശീലിക്കുമ്പോള്‍ നിര്‍ബന്ധമായും ഡോക്ടറുടെയോ, യോഗാചാര്യന്റെയോ ഉപദേശം തേടിയിരിക്കണം.

Related Articles

Latest Articles