Thursday, November 12, 2026

റിമ-ആഷിഖ് അബു സംഘത്തിനെതിരെ ലഹരി പാർട്ടി ആരോപണം! ‘തുമ്പും വാലുമില്ലാതെ പറഞ്ഞ ആരോപണങ്ങൾ ആഴ്ചകളോളം ചർച്ച ചെയ്ത മാദ്ധ്യമങ്ങൾ എന്തേ ഇത് വിട്ടുകളഞ്ഞു’ ? ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: നടി റിമാ കല്ലിങ്കലിനും സംവിധായകൻ ആഷിഖ് അബുവിനുമെതിരെ ​ഗായിക സുചിത്ര നടത്തിയ ​ഗുരുതര ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഭവത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തെളിയിക്കപ്പെടാത്ത ആരോപണങ്ങളെ ചൊല്ലിയുള്ള കോലാഹലങ്ങൾക്കാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നത്. മാദ്ധ്യമങ്ങൾ അവ ആഘോഷമാക്കുമ്പോൾ എന്തുകൊണ്ടാണ് സുചിത്രയുടെ ആരോപണത്തിൽ തികഞ്ഞ മൗനം പാലിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. നേരത്തെ മട്ടാഞ്ചേരി മാഫിയ ആരോപണവും മാദ്ധ്യമങ്ങൾ‌ വേണ്ട വിധത്തിൽ ശ്രദ്ധ നൽകാതെ തള്ളി കളഞ്ഞതും അദ്ദേഹം ഓർമ്മിപ്പിച്ചു.

”ഒരു യുവഗായിക ഉന്നയിച്ച ആരോപണം എന്തുകൊണ്ടാണ് കേരളത്തിൽ വലിയ വാർത്തയും കോലാഹലവുമാവാതെ പോയതെന്നുള്ളത് ഏവരേയും ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമാണ്. ഒരു തുമ്പും വാലുമില്ലാതെ പറഞ്ഞ പല ആരോപണങ്ങളും ആഴ്ചകളോളം ചർച്ച ചെയ്ത മാദ്ധ്യമങ്ങളും എന്തേ ഇത് വിട്ടുകളഞ്ഞത്? പ്രതിപക്ഷത്തുള്ള കോൺഗ്രസ്സും ലീഗും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്തുകൊണ്ട്? എല്ലാ കാര്യത്തിലും കാടടച്ചുവെടിവെക്കുന്ന പ്രതിപക്ഷനേതാവിന്റെ സ്വന്തം നാട്ടിൽ ഉയർന്ന ഈ ആരോപണം എന്തുകൊണ്ടായിരിക്കും അദ്ദേഹവും തമസ്കരിച്ചതെന്നറിയാൻ കേരളം ആഗ്രഹിക്കുന്നുവെന്നും” അദ്ദേഹം സമൂഹമാദ്ധ്യമ പോസ്റ്റിൽ കുറിച്ചു.

നർകോട്ടിക്സ് ബ്യൂറോയും പോലീസും ഈ ആരോപണം ​​ഗൗരവമായി കണ്ട് അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അമാന്തം തുടർന്നാൽ നിയമനടപടികൾ തുടങ്ങുമെന്ന് അധികൃതരെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നടി റിമ കല്ലിങ്കലിനും സംവിധായകന്‍ ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര രംഗത്തെത്തിയത്. റിമ കല്ലിങ്കലിന്റെ കരിയര്‍ തകരാനുള്ള പ്രധാന കാരണം അവര്‍ നടത്തിയ മയക്കുമരുന്ന് പാര്‍ട്ടികളാണ് എന്നാണ് സുചിത്ര ആരോപിക്കുന്നത്. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുത്ത ഗായകരാണ് തന്നോട് ഇതിനെ കുറിച്ച് പറഞ്ഞത് എന്നാണ് ഒരു അഭിമുഖത്തില്‍ സുചിത്ര വെളിപ്പെടുത്തിയിരിക്കുന്നത്.

Related Articles

Latest Articles