Sunday, June 2, 2024
spot_img

മതിയായ രേഖകൾ ഇല്ലാതെ സന്ദർശക വിസയുടെ ദുരുപയോഗം; വ്യവസ്ഥകൾ കർശനമാക്കി ദുബായ്

ദുബായ്: സന്ദർശക വിസ ദുരുപയോഗം കൂടിയ സാഹചര്യത്തിൽ വ്യവസ്ഥകൾ ദുബായ് സർക്കാർ കർശനമാക്കി. കോവിഡ് പശ്ചാത്തലത്തിൽ പല രാജ്യങ്ങളിൽ നിന്നും മതിയായ രേഖകൾ ഇല്ലാതെ ഒട്ടേറെ പേർ ദുബായിൽ എത്തുന്നുണ്ട്.

മടക്കയാത്രാ ടിക്കറ്റില്ലാതെ എത്തുന്നവരുടെ ഉത്തരവാദിത്തം വിമാനക്കമ്പനികൾക്കാണെന്ന് അധികൃതർ വ്യക്തമാക്കിയതോടെ പല യാത്രക്കാരെയും നാട്ടിലെ വിമാനത്താവളങ്ങളിൽ തന്നെ തടഞ്ഞു.
കഴിഞ്ഞദിവസം കേരളത്തിൽ നിന്നുൾപ്പെടെ എത്തിയ 200 യാത്രക്കാരെ ദുബായ് വിമാനത്താവളത്തിൽ തടഞ്ഞിരുന്നു.

ഇവരിൽ 45 പേർക്കു മാത്രമാണ് പുറത്തിറങ്ങാനായതെന്നും ബാക്കിയുള്ളവരെ മടക്കിയയച്ചെന്നും ഇന്ത്യൻ കോൺസൽ നീരജ് അഗർവാൾ വ്യക്തമാക്കി. സന്ദർശക വീസയിൽ എത്തി ജോലി ലഭിക്കാത്തവർ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മടങ്ങുന്നത് ഒഴിവാക്കാൻ കൂടിയാണ് നിയമം കർശനമാക്കിയത്.

Related Articles

Latest Articles