Monday, April 29, 2024
spot_img

“തുജെ ദേഖ തോ യെ ജാനാ സനം”:ഷാരൂഖ്​ ഖാന്​ പിറന്നാൾ ആശംസകളുമായി പ്രകാശം തൂകി ‘ബുർജ്​ ഖലീഫ’; വീഡിയോ വൈറൽ

ദുബൈ: കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ 56ാം പിറന്നാൾ ആഘോഷിച്ചത്​. സിനിമ ലോകത്ത് നിന്നും ആരാധകരുമടക്കം നിരവധിയാളുകൾ താരത്തിന്​ ആശംസകളുമായെത്തിയിരുന്നു.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ദുബൈയിലെ ബുർജ്​ ഖലീഫയുടെ ഭിത്തിയിൽ പ്രദർശിപ്പിച്ച ജന്മദിന സന്ദേശത്തിന്‍റെ വിഡിയോ ആണ്. പിറന്നാൾ ദിനം രാത്രി കിങ്​ ഖാന്​ പിറന്നാൾ സമ്മാനവുമായി ‘ബുർജ്​ ഖലീഫ’ പ്രകാശം തൂകി. ബിസിനസുകാരനായ മുഹമ്മദ്​ അലബ്ബാറാണ് ട്വിറ്ററിൽ പങ്കു​വെച്ചത്.

“ഹാപ്പി ബർത്ത്​ ഡേ ഷാരൂഖ്” എന്നാണ്​ ആദ്യം പ്രദർശിപ്പിച്ചത്​. ശേഷം ഷാരൂഖിന്‍റെ ചിത്രമടക്കം ‘വീ ലവ്​ യൂ’ എന്ന്​ തെളിഞ്ഞുവന്നു. ബ്ലോക്ക്​ബസ്റ്റർ ചിത്രമായ ‘ദിൽവാലേ ദുൽഹനിയ ലേജായേഗേ’ എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിലെ “തുജെ ദേഖ തോ യെ ജാനാ സനം” ​എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു വീഡിയോ.

Related Articles

Latest Articles