ലോകം മുഴുവൻ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. നിരീക്ഷണം ശക്തമാക്കാനും ജീനോം സീക്വൻസിങ് വർദ്ധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.ഇതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ കത്ത്.
ഭാരത് ജോഡോ യാത്ര കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്താൻ ഇരു നേതാക്കളോടും കേന്ദ്ര ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു. യാത്രയിൽ മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും പ്രതിരോധ കുത്തിവയ്പ് എടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാവു എന്നും . ഇത് സാധ്യമല്ലെങ്കിൽ രാജ്യതാൽപ്പര്യം കണക്കിലെടുത്ത് യാത്ര മാറ്റിവെക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്ര ഹരിയാനയിൽ പര്യടനം നടത്തുകയാണ് അതിനു ശേഷം യാത്ര പഞ്ചാബിലേക്ക് പോവും.

