Sunday, May 5, 2024
spot_img

ദുൽഖർ സൽമാന്റ ഹിറ്റ് ചിത്ര൦ സീതാ രാമം ഡിലീറ്റഡ് സീൻ ;കമന്റുകളുമായി ആരാധകർ

ദുൽഖർ സൽമാൻ നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് ‘സീതാ രാമം’.പ്രേക്ഷകരുടെ കണ്ണിനെ ഈറനണിയിച്ച റാമിന്റെയും സീതയുടെയും കഥ സിനിമാസ്വാദകരുടെ മനസ്സിൽ കുടിയേറിയിട്ട് 50 ദിവസം പിന്നിട്ടിരിക്കുകയാണ്. ഓ​ഗസ്റ്റ് 5ന് റിലീസ് ചെയ്ത ഈ ചിത്രം തെന്നിന്ത്യയില്‍ മറ്റൊരു മെ​ഗാഹിറ്റായി മാറി. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ച വച്ചത്. ദുൽ‌ഖൽ സൽമാനെ പാൻ ഇന്ത്യൻ താരമായി ഉയർത്തുന്നതിന് സീതാ രാമം ചെറുതല്ലാത്തൊരു പങ്കുതന്നെ വഹിച്ചിട്ടുണ്ട്. ഇന്നിതാ പ്രേക്ഷകരുടെ കണ്ണിനെ ഈറനണിയിച്ച റാമിന്റെയും സീതയുടെയും കഥ സിനിമാസ്വാദകരുടെ മനസ്സിൽ കുടിയേറിയിട്ട് 50 ദിവസം പിന്നിട്ടിരിക്കുകയാണ്.

ഈ അവസരത്തിൽ ചിത്രത്തിന്റെ ഡിലീറ്റഡ് സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റാമിനെയും സീനിയർ ഓഫീസറെയും പാക്കിസ്ഥാൻ തടവിലാക്കിയതിന് പിന്നാലെയുള്ള സീനാണ് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റുകളുമായി രം​ഗത്തെത്തി. വളരെ നിഷ്കളങ്കനായ കഥാപാത്രമായിരുന്നു റാമിന്റേതെന്നാണ് ഭൂരിഭാ​ഗം പേരും കുറിച്ചിരിക്കുന്നത്.

Related Articles

Latest Articles