Sunday, May 5, 2024
spot_img

സഹോദരനെയും സുഹൃത്തിനെയും ഇരുമ്പ് കമ്പിക്കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചു, ഒളിവിൽ പോയ പ്രതിയെ വലയിലാക്കി പോലീസ്

തിരുവനന്തപുരം:വാക്ക് തർക്കത്തിനിടയിൽ സഹോദരനെയും ഒപ്പമുണ്ടായിരുന്ന സുഹ്യത്തിനെയും തലക്കടിച്ച് പരുക്കേൽപ്പിച്ചു. നെല്ലിയോട് ചരുവിള വീട്ടിൽ രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാളുടെ അനുജൻ മനുവിനെയും,സുഹൃത്ത് കിരണിനെയുമാണ് പ്രതി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ചത്.ശനിയാഴ്ച രാത്രി എട്ടോടെ മനുവിന്‍റെ വീട്ടിൽ വച്ചായിരുന്നു സംഭവം.തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ മനുവിനെ മെഡിക്കൽകോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കിരണിന്‍റെ തലയ്ക്കും സാരമായ പരിക്കേറ്റുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. മനുവിന്‍റെ ഭാര്യ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രതീഷിനെ ഒളിസങ്കേതത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് എ.സി. ഷാജിയുടെ നേതൃത്വത്തിൽ തിരുവല്ലം എസ്.എച്ച്.ഒ. രാഹുൽ രവീന്ദ്രൻ, എസ്.ഐ.മാരായ കെ.ആർ.സതീഷ്, അനൂപ്, എ.എസ്.ഐ. ഗീരീഷ് ചന്ദ്രൻ, സി.പി.ഒ. അജിത്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles