പാലക്കാട് : വാളയാർ അട്ടപ്പള്ളത്ത് ബിജെപി പ്രവർത്തകനെ ആക്രമിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ. കുഞ്ഞിന് ഐസ്‌ക്രീം വാങ്ങാൻ പോയ ബിജെപി പ്രവർത്തകനെ മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചത്. അട്ടപ്പളളം സ്വദേശി മഹേഷിനാണ് പരിക്കേറ്റത്. കമ്പി പാരകൊണ്ട് മഹേഷിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു.
ആക്രമണത്തിൽ തലയ്‌ക്ക് ഉൾപ്പെടെ പരിക്കേറ്റ മഹേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അതേസമയം മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബിജെപി ചൂണ്ടിക്കാട്ടി.ഒപ്പം ഇത്തരക്കാരെ നിയന്ത്രിക്കാൻ സിപിഎം നേതൃത്വം ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടു.

