ദില്ലി: രാജ്യത്ത് ഇ-സിഗരറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം വ്യാപകമായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇ സിഗരറ്റുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.
വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഇ സിഗരറ്റ് ഉണ്ടാക്കുന്നത്. ഇ സിഗരറ്റ് നിരോധനത്തിന് പ്രത്യേക ഓഡിനന്‍സ് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മന്ത്രിതല ഉപസമിതിയേയും ചുമതലപ്പെടുത്തി.

