കൊച്ചി: ദേശീയ സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം ഈ മാസം 22ന് എളമക്കരയില്‍ നടക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സേവാഭാരതി പ്രസിഡന്‍റ് ഡോ കെ പ്രസന്നമൂര്‍ത്തി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശബരിമല മേല്‍ശാന്തി സുധീര്‍ നമ്പൂതിരി ദീപ പ്രജ്വലനം നടത്തും.
മുന്‍ പോലീസ് മേധാവി ഡോ ടി പി സെന്‍കുമാര്‍ വിഷയം അവതരിപ്പിക്കും. പ്രാന്ത സംഘചാലക് പി ഇ ബി മേനോന്‍ അനുഗ്രഹപ്രഭാഷണം നടത്തും. രാഷ്ട്രീയ സേവാഭാരതി ഉപാധ്യക്ഷന്‍ ഋഷിപാല്‍ ഡഡ്വാള്‍ സേവാസന്ദേശം നല്‍കും.

