എറണാകുളം: രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി ഇ- ശ്രം (EShram)രജിസ്ട്രേഷൻ ക്യാമ്പയിൻ നടത്തി.എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിൽ ഹിന്ദു സേവാ കേന്ദ്രവും സിഎസ്സിയും സംയുക്തമായാണ് ക്യാമ്പയിൻ നടത്തിയത്. സിഎസ്സി കേന്ദ്രങ്ങൾ വഴി നടത്തുന്ന ഇ ശ്രം രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9400161516 എന്ന ഹിന്ദു സേവാ കേന്ദ്രത്തിന്റെ ഈ നമ്പറിൽ ബന്ധപ്പെടുക.
തൊഴിൽവകുപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്യുന്നതിന് പുറമേ അസംഘടിത മേഖലയിൽപ്പെട്ട നിർമ്മാണ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, കർഷക തൊഴിലാളികൾ, സ്വയംതൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർ, ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ, അസംഘടിത മേഖലയിലുള്ള തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയ മേഖലയിലുള്ള എല്ലാവർക്കും www.eshram.gov.in ൽ നേരിട്ടും രജിസ്റ്റർ ചെയ്യാം. ഇതിന് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ദേശസാൽകൃത ബാങ്ക് പാസ്ബുക്ക് എന്നിവ ഉപയോഗിക്കാം. ഇതിനു പുറമേ അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ വഴിയും സൗജന്യമായി രജിസ്‌ട്രേഷൻ നടത്താം. ഇതിന് വേണ്ടിവരുന്ന തുക സർക്കാർ വഹിക്കും.

