Wednesday, May 8, 2024
spot_img

ഇന്തോനേഷ്യയിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി; ആളപായം ഇല്ലന്ന് സൂചന

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ ഭൂചലനം. 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം (Earthquake) ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു, തലസ്ഥാനമായ ജക്കാർത്തയിൽ കെട്ടിടങ്ങൾ കുലുങ്ങുന്നതായി റിപ്പോർട്ട് ചെയ്തു.

കടലിനടിയിൽ 12 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.. അതേസമയം സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല, ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. തലസ്ഥാനത്ത് ഭൂചലനം അനുഭവപ്പെടുകയും കെട്ടിടങ്ങൾ കുലുങ്ങുകയും ചെയ്തതായി പ്രദേശവാസികൾ പറഞ്ഞു. ഉപ ജില്ലകളിലെ സന്നദ്ധ, രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകാൻ ദുരിതാശ്വാസ ഏജൻസികൾക്ക് നിർദേശം നൽകിയതായി ദുരന്തനിവാരണ വിഭാഗം തലവൻ ജെഫ്സ് ലിൻഡ അറിയിച്ചു.

Related Articles

Latest Articles