Tuesday, May 7, 2024
spot_img

ഇന്തോനേഷ്യയിൽ വൻ ഭൂചലനം; 44 മരണം, 300 പേർക്ക് പരിക്ക്; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത: സുനാമി ഭീതി

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ ഭൂചലനം. ജാവ ദ്വീപിലുണ്ടായ ഭൂചലനത്തിൽ 44 പേർ കൊല്ലപ്പെട്ടതായി സൂചന. മുന്നൂറിലേറെ പേർക്ക് പരിക്ക് പറ്റിയതായും വിവരങ്ങളുണ്ട്. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. റിക്ടർ സ്കെയിലിൽ ഭൂചലനത്തിന്റെ തീവ്രത 5.6 രേഖപ്പെടുത്തി.

നിരവധി ആളുകൾ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പരിക്കേറ്റവരുടെ എണ്ണവും മരണസംഖ്യയും ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് പ്രാദേശിക മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഇന്തോനേഷ്യയിലെ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾ സുനാമി ഭീതിയിലാണ്. ഭൗമശാസ്ത്ര പഠന കേന്ദ്രങ്ങളുടെ വിലയിരുത്തലുകൾക്കായി കാത്തിരിക്കുകയാണ് മിക്ക രാജ്യങ്ങളുമെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പറയുന്നുണ്ട്.

Related Articles

Latest Articles