Sunday, April 28, 2024
spot_img

ജമ്മു കശ്മീരിൽ ഭൂചലനം ! 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാൻ ! ദില്ലിയിലും പ്രകമ്പനം

ജമ്മുകശ്മീരിൽ ഭൂചലനം.പൂഞ്ച് ജില്ലയിലെ പിർ പഞ്ചലിന്റെ തെക്ക് മേഖലയിലാണ് ഇന്ന് ഉച്ച കഴിഞ്ഞ് 2 .50 ഓടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ഏറെ നേരം നീണ്ടുനിന്ന ഭൂചലനത്തിൽ ഭയപ്പെട്ട ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തിറങ്ങി. ഇതുവരെ സംഭവത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്‌ഗാനിസ്ഥാനാണ്. ദില്ലിയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു.

ഭൂമിയുടെ ഉപരിതലത്തിൽ അവിചാരിതമായി സംഭവിക്കുന്ന വേഗതയേറിയ ചലനങ്ങളെയാണ്‌ ഭൂചലനങ്ങളെന്ന് പൊതുവെ വിശേഷിപ്പിക്കുന്നത്. ഹിമാലയൻ പർവതനിരകളിൽ നിന്ന് 666 കിലോമീറ്റർ മാത്രം അകലെയാണ് ദില്ലി സ്ഥിതി ചെയ്യുന്നത്. ദില്ലി ഒരു പ്രധാന ഭൂകമ്പ പ്രദേശമല്ലെങ്കിലും, ഹിമാലയത്തിന്റെ സാമീപ്യം കാരണം ഭൂകമ്പപരമായി സജീവമായ പ്രദേശത്താണ് ദില്ലി സ്ഥിതിചെയ്യുന്നത്. ദില്ലി സോൺ-IVന് കീഴിൽ വരുന്നതിന് പ്രധാന കാരണം ദില്ലിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും പ്രവർത്തനങ്ങളുമാണ്.

Related Articles

Latest Articles