Monday, May 13, 2024
spot_img

പ്രാണപ്രതിഷ്ഠക്ക് ഇനി പത്തു നാള്‍ മാത്രം: ക്ഷേത്രത്തിൽ സ്വര്‍ണ്ണ വാതിലുകള്‍ സ്ഥാപിച്ചു

അയോദ്ധ്യ: പട്ടാഭിഷേക ചടങ്ങുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ സ്വര്‍ണ്ണ വാതിലുകള്‍ സ്ഥാപിച്ചു. 12 അടി ഉയരവും എട്ട് അടി വീതിയുമുള്ള ആദ്യ വാതില്‍ ശ്രീകോവിലിൻ്റെ മുകള്‍ നിലയിലാണ് സ്ഥാപിച്ചത്.

അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 13 സ്വര്‍ണ്ണ വാതിലുകള്‍ കൂടി സ്ഥാപിക്കും. രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനുവരി 22 ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിരുന്നു. സർക്കാർ ഓഫീസുകൾ അലങ്കരിക്കാനും സർക്കാർ ഉത്തരവിലുണ്ട്.

ഉദ്ഘാടന ദിവസം സംസ്ഥാനത്തുടനീളം മദ്യവില്‍പന ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. അയോദ്ധ്യയില്‍ ശുചിത്വത്തിൻ്റെ ‘കുംഭ മാതൃക’ നടപ്പാക്കും. ജനുവരി 14ന് അയോദ്ധ്യയില്‍ ശുചീകരണ കാമ്പയിന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍.എസ്എസ് മേധാവി മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റ് പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരോടൊപ്പം മെഗാ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. രാഷ്‌ട്രീയ പാർട്ടി നേതാക്കൾ, ബോളിവുഡ് സെലിബ്രിറ്റികള്‍, ക്രിക്കറ്റ് താരങ്ങള്‍, വ്യവസായികള്‍ തുടങ്ങി 7,000ത്തിലധികം പേര്‍ ക്ഷേത്ര ട്രസ്റ്റായ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രയുടെ ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്.

Related Articles

Latest Articles