Sunday, June 2, 2024
spot_img

മധ്യപ്രദേശിൽ ഭൂചലനം;റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി;നാശനഷ്ടങ്ങളില്ല

മധ്യപ്രദേശ്: മധ്യപ്രദേശിലെ ജബൽപൂരിൽ ഭൂചലനം. ഇന്ന് രാവിലെ 11 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. പച്മറിയിൽ നിന്ന് 218 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

ജബൽപൂർ, സിഹോറ, ഉമരിയ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. മാത്രമല്ല കുന്ദം, പനഗർ, ചന്ദിയ, ഷാഹ്പുര എന്നിവിടങ്ങളിലും നേരിയ ഭൂചലനം രേഖപ്പെടുത്തി. എന്നാൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Articles

Latest Articles