Monday, April 29, 2024
spot_img

തൃശ്ശൂരിൽ പീച്ചി, ചിമ്മിനി മേഖലകളിൽ നേരിയ ഭൂചലനം

തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം. ബുധനാഴ്‌ച പകൽ 2.40നാണ്‌ 3.3 റെക്ടർ സ്‌കെയിലിൽ ഭൂചലനമുണ്ടായത്‌. സെക്കന്റുകൾ മാത്രം നീണ്ട ഭൂചലനത്തിനൊപ്പം പലയിടങ്ങളിലും വൻമുഴക്കമുണ്ടായി. തൃശൂർ പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങൂർ എന്നിവിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മുഴക്കം കേട്ടതോടെ പലരും വീടിന്‌ പുറത്തിറങ്ങി നിന്നു. ചിമ്മിനിഡാമിനടുത്ത്‌ വലിയ മുഴക്കംകേട്ടു.ചൊവ്വാഴ്‌ചയും തൃശൂർ ജില്ലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി തിരുവനന്തപുരം ഭൗമശാസ്‌ത്രകേന്ദ്രത്തിലെ ഡോ. പത്മറാവു പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥർ ഭൂചലനം സ്ഥിരീകരിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles