Friday, January 9, 2026

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും, കോൺഗ്രസുകാരുടെ പ്രതിഷേധ പ്രഹസനം വെറുതെയാകുന്നു…

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാന്‍ ആണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ചോദ്യം ചെയ്യലിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഇന്നും കോൺഗ്രസ് തുടരും. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാവിലെ 11ന് ഓഫീസില്‍ ഹാജരാകാന്‍ ആണ് ഇഡി സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടു ദിവസങ്ങളിലായി എട്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ 55 ചോദ്യങ്ങളാണ് മോണിക്ക ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം സോണിയയോട് ചോദിച്ചത് എന്നാണ് വിവരം. യങ് ഇന്ത്യ കമ്പനിയുടെ രൂപീകരണം, പണ ഇടപാട്, വായ്പ എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് ഉന്നയിച്ചത്. എന്നാൽ, സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസുകാർ നടത്തുന്ന പ്രതിഷേധം പ്രഹസനം മാത്രം ആകുകയാണ്.

Related Articles

Latest Articles