Friday, May 17, 2024
spot_img

സ്‌കൂൾ തുറക്കൽ: രണ്ടാഴ്ചക്ക് ശേഷം പാഠങ്ങൾ തീരുമാനിക്കും; കുട്ടികളെ സ്‌കൂളിലെത്തിക്കാൻ ശ്രമിക്കണമെന്നും മന്ത്രി

തിരുവനന്തപുരം: നവംബർ ആദ്യവാരം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാവിധ മുന്നൊരുക്കങ്ങളോടെയുമാണ് സ്‌കൂളുകൾ തുറക്കുന്നതെന്നും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

സ്‌കൂൾ തുറന്ന് ആദ്യ രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഏതൊക്കെ പാഠഭാഗങ്ങൾ ഏതെക്കൊ പഠിപ്പിക്കണം എന്നതിൽ സർക്കാർ തീരുമാനമെടുക്കും. കൂടാതെ ഓരോ സ്‌കൂളിന്റെയും സാഹചര്യം അനുസരിച്ച് ടൈം ടേബിൾ തയ്യാറാക്കണമെന്നും മന്ത്രി വ്യക്തമാക്കി.പരമാവധി കുട്ടികളെ സ്കൂളിലേക്കെത്തിക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണമെന്ന് അക്കാദമിക് മാർഗ്ഗരേഖ പ്രകാശനം ചെയ്ത് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം നീണ്ട കാല ഇടവേളയ്ക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ ആദ്യം നേരെ പാഠഭാഗങ്ങൾ പഠിപ്പിക്കില്ലെന്നാണ് ‍‌‌‍തീരുമാനം. ആദ്യഘട്ടത്തിൽ പഠന ക്ലാസുകൾക്ക് പകരം ഹാപ്പിനെസ് ക്ലാസുകളായിരിക്കും നടത്തുക. കൊറോണ കാലത്തെ ഓൺലൈൻ പഠനത്തിലെ സമ്മർദ്ദം ലഘൂകരിക്കാനാണ് ഹാപ്പിനെസ് ക്ലാസുകളിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Latest Articles